Latest NewsIndiaBollywoodNewsEntertainment

സുശാന്ത് സിംഗ് രജപുതിന്റെ മരണം രംഗം പുനഃസൃഷ്ടിക്കാന്‍ സിബിഐ, പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരെ ചോദ്യം ചെയ്‌തേക്കും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈ പോലീസില്‍ നിന്ന് രേഖകള്‍ ശേഖരിച്ച് നിരവധി പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച (ഓഗസ്റ്റ് 22) സിബിഐ സുശാന്തിന്റെ ബാന്ദ്രയുടെ മോണ്ട് ബ്ലാങ്ക് ഫ്‌ലാറ്റില്‍ മരണ രംഗം പുനഃസൃഷ്ടിക്കുമെന്നും ജൂണ്‍ 14 ന് നടന്റെ മരണശേഷം സംഭവസ്ഥലത്തെത്തിയ ആദ്യത്തെ അഞ്ച് പേരെ ചോദ്യം ചെയ്യുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തി റിപ്പോര്‍ട്ടില്‍ ഒപ്പിട്ട ഡോക്ടര്‍മാരുമായും ഏജന്‍സി സംസാരിക്കും. ആവശ്യമെങ്കില്‍ ടീം മുംബൈ പോലീസ് ഡിസിപിയുമായി സംസാരിക്കും. സുശാന്ത്, കാമുകി റിയ ചക്രബര്‍ത്തി തുടങ്ങിയവരുടെ കോള്‍ വിശദാംശങ്ങള്‍ സിബിഐ ആവശ്യപ്പെടുമെന്ന് മുംബൈയിലെ ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളിയാഴ്ച സുശാന്തിന്റെ പാചകക്കാരനായ നീരജിന്റെയും പേഴ്സണല്‍ സ്റ്റാഫ് ദീപേഷ് സ്വന്തിന്റെയും ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡയുടെയും മൊഴി ഫെഡറല്‍ ഏജന്‍സി രേഖപ്പെടുത്തിയിരുന്നു. സാന്റാക്രൂസ് ഏരിയയിലെ ഐഎഎഫ് ഗസ്റ്റ് ഹൗസിലാണ് നീരജ് രാത്രി കഴിച്ചുകൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 12 മണിക്കൂറോളം ഏജന്‍സി ചോദ്യം ചെയ്തു.

റിയ ചക്രവര്‍ട്ടിയുടെ ബന്ധുക്കളെയും സിബിഐ ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ റിയയെയും എഫ്ഐആറില്‍ പേരുള്ള മറ്റ് ആളുകളെയും ചോദ്യം ചെയ്യാനായി ഏജന്‍സി വിളിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. മുംബൈ പോലീസില്‍ നിന്ന് സുശാന്തിന്റെ ഏഴ് പേജുള്ള വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും സിബിഐക്ക് ലഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സുശാന്തിന്റെ ശരീരത്തില്‍ ബാഹ്യ പരിക്കേറ്റ അടയാളങ്ങളോ കഴുത്തിന്റെ പിന്‍ഭാഗത്ത് അടയാളങ്ങളോ ഇല്ല.

നാലോ അഞ്ചോ ചെറിയ ടീമുകളെ ഏജന്‍സി രൂപീകരിച്ചിട്ടുണ്ട് ഇതില്‍ ഒന്ന് പൊലീസുമായി ബന്ധപ്പെടാന്‍, മറ്റൊന്ന് ക്രൈം സ്‌പോട്ട് അന്വേഷണം ഏറ്റെടുക്കാന്‍, മറ്റുള്ളവര്‍ ഫീല്‍ഡ് പ്രോബ്, സാക്ഷികള്‍, ചോദ്യം ചെയ്യല്‍ എന്നിവയില്‍ ഏര്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button