Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
News

പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..! ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും.. സംസ്ഥാന സര്‍ക്കാറിനെതിരെ ഒളിയമ്പെയ്ത് നടന്‍ ഷമ്മി തിലകന്റെ കുറിപ്പ് വൈറല്‍

പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..! ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും.. സംസ്ഥാന സര്‍ക്കാറിനെതിരെ ഒളിയമ്പെയ്ത് നടന്‍ ഷമ്മി തിലകന്റെ കുറിപ്പ് വൈറല്‍. സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റുകളില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഷമ്മി തിലകന്റെ കുറിപ്പ് വൈറലായിരിക്കുന്നത്.

Read Also : തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നല്‍കിയ കേന്ദ്രനടപടി സ്റ്റേ ചെയ്യണം : ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ :

പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞ അളവിലുള്ള ഭക്ഷ്യവസ്തുക്കളാണ് പാക്കറ്റുകളില്‍ ഉണ്ടായിരുന്നതെന്നും, മിക്ക പാക്കിംഗ് സെന്ററുകളിലേയും ഓണക്കിറ്റുകളില്‍ കാണപ്പെട്ടത് 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങള്‍ മാത്രമാണെന്നുമായിരുന്നു വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

‘മാവേലിനാടുവാണീടുംകാലം
മാനുഷരെല്ലാരുംഒന്നുപോലെ..!
ആമോദത്തോടെവസിക്കുംകാലം
ആപത്തെങ്ങാര്‍ക്കുമൊട്ടില്ലമില്ലാതാനും
കള്ളവുമില്ലചതിയുമില്ലാ..; എള്ളോളമില്ലാപൊളിവചനം..!

എന്ന് നമ്മള്‍ പാടി കേട്ടിട്ടുണ്ട്..!
എന്നാല്‍..;
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!
കേട്ടിട്ടില്ലേ..?
കള്ളപ്പറയും ചെറുനാഴിയും..; കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല..!?
ആ ആമോദക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളില്‍ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?
അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ എന്ന് കരുതി മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ സാറമ്മാരുടെ ന്യായം പറച്ചില്‍..!
ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിജിലന്‍സിന്റേയും, കസ്റ്റംസിന്റേയും, എന്‍ഫോഴ്‌സ്മെന്റിന്റേയും, N.I.A യുടേയുമൊക്കെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?

ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങള്‍..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!
ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!
ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും..!’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button