പുതിയ കോച്ച് റൊണാള്‍ഡ് കോമാനെ സന്ദര്‍ശിച്ചതിന് ശേഷം ലയണല്‍ മെസ്സി ബാഴ്സലോണയില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ബാഴ്‌സയില്‍ തുടരുന്നതിനേക്കാള്‍ താത്പര്യം ക്ലബ്ബ് വിടുന്നതിനാണെന്ന് മെസ്സി കോമാനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്ലബ്ബിലെ കരാറിന്റെ അവസാന വര്‍ഷത്തിലാണ് 33 കാരന്‍. അടുത്ത ജൂണില്‍ കരാര്‍ അവസാനിക്കുന്നതോടെ, ആറ് തവണ ലോക കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മെസ്സിക്ക് അടുത്ത ജനുവരി മുതല്‍ മറ്റ് ക്ലബ്ബുകളുമായി ചര്‍ച്ച നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. 13 വയസുള്ളപ്പോള്‍ ബാഴ്സയില്‍ ചേര്‍ന്ന മെസ്സി 730 മത്സരങ്ങളില്‍ നിന്ന് 634 ഗോളുകള്‍ നേടിയിട്ടുണ്ട്. 33 ട്രോഫികളുമായി ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ അലങ്കരിച്ച കളിക്കാരന്‍ കൂടിയാണ് മെസ്സി. ബയേണ്‍ മ്യൂണിക്കിനെ കഴിഞ്ഞയാഴ്ച 8-2 എന്ന വന്‍ മാര്‍ജിനില്‍ തോറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തുപോയതിന് ശേഷം ക്ലബ്ബില്‍ തുടരുന്നതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിച്ചിരുന്നു.
അതേസമയം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന് വിളിച്ചിട്ടും ക്ലബ്ബില്‍ നിലനിര്‍ത്താന്‍ മെസ്സിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടോ എന്ന് അറിയില്ലെന്ന് കോമാന്‍ പറഞ്ഞു. ബാഴ്സയില്‍ തുടരാന്‍ തീരുമാനിച്ചാല്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ട്രാന്‍സ്ഫര്‍ ഫീസില്ലാതെ, ലോക ഫുട്‌ബോളിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ മെസ്സിയുടെ വമ്പിച്ച ശമ്പളം ചുരുക്കം ചില ക്ലബ്ബുകള്‍ക്ക് മാത്രമേ താങ്ങാനാകൂ. ഈ വര്‍ഷം ആദ്യം ഫ്രഞ്ച് പത്രമായ എല്‍ എക്വിപ്പ് നടത്തിയ പഠനത്തില്‍ മെസ്സി പ്രതിമാസം 8.2 ദശലക്ഷം യൂറോ ബാഴ്സയില്‍ നിന്ന് സമ്പാദിക്കുന്നു. യുവന്റസ് ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പാരീസ് സെന്റ് ജെര്‍മെയ്ന്‍ സ്ട്രൈക്കര്‍ നെയ്മറും യഥാക്രമം 4.5 ദശലക്ഷം, 3 ദശലക്ഷം വരുമാനം വാങ്ങുന്നു.
Post Your Comments