
കൊല്ലം • വെള്ളിമണ്‍ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചില്‍ വച്ച് ഓഗസ്റ്റ് 17 തിങ്കളാഴ്ച 11 മണിക്ക് നടന്ന വിവാഹത്തിലും തലേന്ന് മൂന്ന് മണി മുതല്‍ നടന്ന സല്‍ക്കാരത്തിലും പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതാണെന്നും, ഇവര്‍ കോവിഡ് ടെസ്റ്റിംഗിന് വിധേയമാകും മുമ്പ് പെരിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു. ചടങ്ങുകളില്‍ പങ്കെടുത്ത പെരിനാട് സ്വദേശികളായ രണ്ടു പേര്‍ക്കും രണ്ടു പേരയം സ്വദേശികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളതിനാലാണ് നടപടി. സമ്പര്‍ക്കം സംശയിക്കുന്ന എല്ലാ വ്യക്തികളും ബന്ധപ്പെടണം ഫോണ്‍ – 9495972016, 9446543540, 9495788479, 9645495898
Post Your Comments