കാന്‍ഗ്ര : വാഹനത്തില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഏഴുപേര്‍ 32 കാരിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് യുവതിയെ മക്ലിയോഡ് ഗഞ്ചിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തു. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയില്‍ വ്യാഴാഴ്ചയാണ് സംഭവം. പീഡനത്തിനിരയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗഗല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബനോയ് പ്രദേശത്ത് ബസിനായി കാത്തിരിക്കുകയായിരുന്നുവെന്ന് 32കാരി പോലീസിനോട് പറഞ്ഞു. പ്രതികളായ ഒരു സംഘം യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയും സാലോലിലെ ഒരു കോഴി ഫാമിലേക്ക് കൊണ്ടുപോകുകയും അവിടെവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പിന്നീട് യുവതിയെ ഫാമില്‍ നിന്ന് മക്ലിയോഡ് ഗഞ്ചിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെവച്ച് വീണ്ടും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ഏഴ് പ്രതികളെയും കാന്‍ഗ്ര പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ കിട്ടിയ ഉടനെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഡിഎസ്പി കാംഗ്ര സുനില്‍ റാണ പറഞ്ഞു.
അതേസമയം യുവതിയെ പീഡനത്തിനിരയാക്കിയ മക്ലിയോഡ് ഗഞ്ചിലെ ഹോട്ടല്‍ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതി വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമാണെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് ഇവര്‍ വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
Post Your Comments