തിരുവനന്തപുരം : ഓണ വിപണി ലക്ഷ്യം കണ്ട് മദ്യവില്‍പനയുടെ സമയം നീട്ടണമെന്ന് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഔട്ടലെറ്റുകളില്‍ അടക്കം പ്രവര്‍ത്തനസമയം 2 മണിക്കൂര്‍ വരെ അധികം നീട്ടാനാണ് ശുപാര്‍ശ. നിലവില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയാണ് വില്‍പന സമയം. ഇത് വൈകുന്നേരം 7 മണി വരെ നീട്ടാനാണ് ശുപാര്‍ശ.
ഓണം സീസണിലാണ് ബെവ്‌കോയില്‍ ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടക്കാറ്. ഇതുകൂടാതെ സാധാരണ ഗതിയില്‍ ഓഫീസ് ജോലി കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക് 5 മണിക്ക് മദ്യഷോപ്പുകള്‍ അടയ്ക്കുന്നതുമൂലം മദ്യം വാങ്ങാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടെന്ന് ബെവ്‌കോ ചൂണ്ടിക്കാട്ടുന്നു. മുന്‍വര്‍ഷങ്ങളില്‍ വച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ മദ്യ വില്‍പനയില്‍ വലിയ ഇടിവാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
വിഷയം സര്‍ക്കാര്‍ പരിഗണനയില്‍ എടുത്തിട്ടുണ്ട്. ഓണം അടുത്തെത്തിയതു കൊണ്ടുതന്നെ വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ബെവ്‌കോ അധികൃതര്‍ പറയുന്നു.
Post Your Comments