ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനെ പ്രിയങ്ക ഗാന്ധി പിന്തുണച്ചെന്ന വാർത്തകളിൽ പ്രതികരിച്ച് കോൺഗ്രസ്. ഇപ്പോൾ പുറത്തുവന്നത് പ്രിയങ്ക ഒരു വർഷം മുൻപ് നല്കിയ അഭിമുഖത്തിൽനിന്നുള്ള ഭാഗങ്ങളാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. അധികാരമോഹത്തിലേക്ക് നെഹ്റു– ഗാന്ധി കുടുംബം ഇതുവരെ വീണിട്ടില്ല. പാർട്ടിയെ സേവിക്കുന്നതിനായി 2004ൽ സോണിയ അധികാരം ത്യജിച്ചത് ഉദാഹരണമാണ്. രാഹുൽ ഗാന്ധി ഒരിക്കലും അധികാരം കൊതിച്ചിട്ടില്ല. ബിജെപിയുടെ പ്രേരണയിലാണ് വിഷയത്തിൽ പെട്ടെന്നുള്ള മാധ്യമ താൽപര്യമെന്നും കോൺഗ്രസ് വ്യക്തമാക്കുന്നു.
കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലിരിക്കേണ്ടത് ഞങ്ങളിലാരുമാകരുത് എന്ന് രാഹുല്‍ പറഞ്ഞിരുന്നു. അതിനോടു പൂര്‍ണമായും യോജിക്കുന്നു. പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കുമെന്നും ‘ഇന്ത്യ ടുമാറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് നെക്സ്റ്റ് ജനറേഷന് ഓഫ് പൊളിറ്റിക്കല്‍ ലീഡേഴ്സ്’ എന്ന പുസ്തകത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു.
Post Your Comments