തിരുവനന്തപുരം: സ്വപ്നയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരുകോടിയിലധികം രൂപ മറ്റാര്‍ക്കോ വേണ്ടിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പണം മറ്റാര്‍ക്കോ വേണ്ടിയാണെന്നും ഇത് ആര്‍ക്കെന്ന് സ്വപ്ന വെളിപ്പെടുത്തുന്നില്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. അതേസമയം കമ്മിഷന്‍ തുകയില്‍ വ്യക്തത വരുത്താനായി യുണീടാക് ഉടമയെ ഇഡി വീണ്ടും ചോദ്യം ചെയ്യും. നാലു കോടി 30 ലക്ഷം രൂപ കമ്മിഷന്‍ തുകയായി നൽകി എന്നായിരുന്നു സന്തോഷ് ഈപ്പന്‍ മൊഴി നൽകിയത്.
ഇതില്‍ 3 കോടിയിലേറെ രൂപ സ്വപ്നയും സരിത്തും സന്ദീപും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും കരാറില്‍ ഇടപെട്ട ഈജിപ്ഷ്യന്‍ പൗരനും വീതിച്ചെടുക്കുകയായിരുന്നു. ബാക്കി തുകയാണ് സ്വപ്നയുടെ ലോക്കറിലുള്ളത്. ബിനാമി ഇടപാടില്‍ മറ്റാര്‍ക്കോ വേണ്ടിയാണ് ഈ തുക സൂക്ഷിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. സര്‍ക്കാരില്‍ നിന്നുള്ള ഉന്നതരാകാം തുകയുടെ പങ്കു പറ്റിയതെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
Post Your Comments