ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിശക്തമായ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ കനത്ത മഴ.
വരും ദിവസങ്ങളിലും ഡല്‍ഹി അടക്കമുളള പ്രദേശങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും. വരുന്ന 24 മണിക്കൂറിനുളളില്‍ മണ്‍സൂണ്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
read also : കോവിഡ് ബാധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത്
മധ്യപ്രദേശ്, ഡല്‍ഹി , ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ബീഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാള്‍ അടക്കമുളള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും രണ്ട് ദിവസം മഴ തുടരും. ഡല്‍ഹിയില്‍ തുടരുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ദേശീയ പാതകള്‍ അടക്കം മുങ്ങി. ഇതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
Post Your Comments