റിയാദ് : കോവിഡ് ബാധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ മരിച്ച മലയാളികളുടെ കണക്കുകള്‍ പുറത്ത് . ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ കോവിഡ് പോസിറ്റീവായി മരിച്ചത് 406 മലയാളികള്‍. സൗദിയിലാണ് കൂടുതല്‍ മരണം; 180 പേര്. എന്നാല്‍ ഇന്ത്യന്‍ എംബസിയില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളതു 155 മാത്രം. യുഎഇ – 118, കുവൈത്ത് – 59, ഒമാന്‍ – 24, ഖത്തര്‍ – 16, ബഹ്റൈന്‍ – 9 എന്നിങ്ങനെയാണു മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി മരണ നിരക്ക്.
Read also : കോവിഡ് വ്യാപനം ചെറുപ്പക്കാരിൽ ശക്തമാകുന്നുവെന്ന് ലോകാരോഗ്യ സംഘടന, മുന്നറിയിപ്പ്
സൗദിയില്‍ മൊത്തം രോഗികള്‍ 3 ലക്ഷം കടന്നെങ്കിലും രണ്ടേമുക്കാല്‍ ലക്ഷം പേരും രോഗം മാറി ആശുപത്രി വിട്ടു. നേരത്തേ പ്രതിദിനം 5000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇപ്പോള്‍ 1500ല്‍ താഴെയായതും ശുഭസൂചകമാണ്. സൗദിയില്‍ ഇന്നലെ 36 പേര് കൂടി മരിച്ചതോടെ ആകെ മരണം 3,506 ആയി. പുതുതായി 1,363 പേരാണു പോസിറ്റീവ്. ഖത്തറില്‍ 3 ദിവസമായി കോവിഡ് മരണമില്ല. ഒമാന്‍ – 6, യുഎഇ, ബഹ്റൈന്‍ – 1 വീതം, കുവൈത്ത് – 2 എന്നിങ്ങനെയാണു മറ്റു രാജ്യങ്ങളിലെ ഇന്നലത്തെ മരണം.
Post Your Comments