തിരുവനന്തപുരം : മന്ത്രി.കെ.ടി.ജലീലിനെതിരെ സിപിഎമ്മില്‍ രോഷം , ജലീല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ സഹായങ്ങള്‍ കൈപ്പറ്റിയതും മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിലും ദുരൂഹത. മന്ത്രി കെ.ടി.ജലീല്‍ ചട്ടങ്ങള്‍ മറികടന്ന് യുഎഇ കോണ്‍സുലേറ്റുമായി നടത്തിയ ഇടപാടുകള്‍ വിവാദമായതിനെ തുടര്‍ന്നാണ് സിപിഎമ്മിനുള്ളില്‍ അതൃപ്തിയുണ്ടായിരിക്കുന്നത്.. സിപിഐ നേതൃത്വവും ജലീല്‍ വിഷയത്തിലുള്ള അതൃപ്തി സിപിഎം നേതൃത്വത്തെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റുമായി ജലീല്‍ നടത്തിയ ഇടപാടുകള്‍ പിണറായി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്ന തരത്തിലാണ് എല്‍ഡിഎഫിനുള്ളിലെ ചര്‍ച്ചകള്‍.
മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ ഉണ്ടായ വീഴ്ചയും സര്‍ക്കാരിനു തിരിച്ചടിയായതായി വിലയിരുത്തലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ആസന്നമായിരിക്കെ പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ പാകത്തില്‍ വിവാദങ്ങള്‍ രൂപപ്പെടാതെ നോക്കണമായിരുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
മന്ത്രിമാര്‍ക്ക് കോണ്‍സുലേറ്റുമായി ഇടപെടുന്നതിനു നിയന്ത്രണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ ജലീല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കെന്നപേരില്‍ സഹായങ്ങള്‍ കൈപ്പറ്റി. സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയുടെ സഹായത്തോടെ സഹായങ്ങള്‍ സ്വീകരിച്ചതും മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതും പൊതുസമൂഹത്തില്‍ വിശദീകരിക്കാന്‍ പ്രയാസമാണെന്നു നേതൃത്വം പറയുന്നു.
Post Your Comments