ബെയ്ജിംഗ് : ലഡാക് സംഘര്‍ഷം ഷീയുടെ സൃഷ്ടി.. ഷി ചിന്‍പിങ് മാഫിയ തലവന്‍… കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറവില്‍ നടക്കുന്നത് അഴിമതിയും അക്രമവും… വിമര്‍ശനം ഉന്നയിച്ച പ്രൊഫസറെ നിശബ്ദനാക്കി ചൈനീസ് ഭരണകൂടം. ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഷി സംഘര്‍ഷം സൃഷ്ടിച്ചതെന്നു കുറ്റപ്പെടുത്തിയ പാര്‍ട്ടി സെന്‍ട്രല്‍ സ്കൂള്‍ മുന്‍ പ്രഫസറെയാണ് സംഘടന കയ്യോടെ പുറത്താക്കിയത്
Read Also : ഇന്ത്യയുടെ റഫാലിനെ ചൈന ഭയക്കുന്നു : റഫാലിനെ നേരിടാന്‍ പുതിയ യുദ്ധവിമാനം നിര്‍മിയ്ക്കാനൊരുങ്ങി ചൈന
രാജ്യത്തെ സാമ്പത്തിക, സാമൂഹിക തകര്‍ച്ചകളില്‍ നിന്ന് ശ്രദ്ധതിരിച്ച് ഷി മറ്റു രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിക്കുകയാണ്. ഗല്‍വാനില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഇതിന്റെ ഭാഗമാണ്. രാജ്യത്ത് അമേരിക്കന്‍ വിരുദ്ധവികാരം വളര്‍ത്താനും ശ്രമിക്കുന്നു. ജനങ്ങള്‍ക്കു സത്യം പറയാന്‍ കഴിയില്ല- കായ് ഷിയ ആരോപിച്ചു.
Post Your Comments