Latest NewsUSANewsInternational

പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​തി​നു മു​ന്‍​പു​ള്ള ജീ​വി​തം താ​ന്‍ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു, ഒ​ബാ​മ ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം കൃ​ത്യ​മാ​യി ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് ഈ ​പ​ദ​വി​യി​ല്‍ ഞാ​ന്‍ എ​ത്തിയത് : പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അമേരിക്കൻ പ്രസിഡന്റ് തിരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ബു​ധ​നാ​ഴ്ച ഡെ​മോ​ക്രാ​റ്റി​ക് ദേ​ശീ​യ ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ ഒ​ബാ​മ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടിയുമായി അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ട്രം​പ്. പ്ര​സി​ഡ​ന്‍റ് ആ​കു​ന്ന​തി​നു മു​ന്‍​പു​ള്ള ജീ​വി​തം താ​ന്‍ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. ഒ​ബാ​മ ത​ന്‍റെ ജോ​ലി ന​ല്ല​തു പോ​ലെ ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് താ​ന്‍ രാ​ഷ്ട്രി​യ​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്നും തു​ട​ർ​ന്ന് രാ​ജ്യം ത​ന്നെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യം ഒ​ബാ​മ ജോ​ലി ന​ന്നാ​യി ചെ​യ്തി​ല്ല. ഞാ​ന്‍ ഇ​വി​ടെ വ​രാ​ന്‍ കാ​ര​ണം ഒ​ബാ​മ​യും ജോ ​ബൈ​ഡ​നു​മാ​ണ്. അ​വ​ര്‍ ജോ​ലി ന​ന്നാ​യി ചെ​യ്തി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ ഇ​വി​ടെ കാ​ണി​ല്ലാ​യി​രു​ന്നു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ​രാക് ഒ​ബാ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സ​മ​യം ജോ ​ബൈ​ഡ​ന്‍ ആയിരുന്നു വൈ​സ് പ്ര​സി​ഡ​ന്‍റ് . ന​വം​ബ​റി​ല്‍ ന​ട​ക്കാ​നി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ട്രം​പി​ന്‍റെ മു​ഖ്യ എ​തി​രാ​ളി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

Also read : ചരിത്രമെഴുതി ആപ്പിള്‍ ; 2 ട്രില്യണ്‍ ഡോളര്‍ നേടുന്ന ആദ്യ യുഎസ് കമ്പനി

ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്ന് റി​യാ​ലി​റ്റി ഷോ ​ക​ളി​ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കു​ന്ന​തെ​ന്നു ഡെ​മോ​ക്രാ​റ്റി​ക് ക​ൺ​വെ​ൻ​ഷ​ന്‍റെ മൂ​ന്നാം രാ​ത്രി​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ വി​മ​ർ​ശി​ച്ചിരുന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ തു​ട​രാ​ൻ ട്രം​പ് അ​യോ​ഗ്യ​നാ​ണ്. പ്ര​സി​ഡ​ന്‍റി​ന്‍റെ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ടാ​ൻ ട്രം​പി​ന് താ​ൽ​പ​ര്യ​മി​ല്ല. സ്വ​ന്തം കാ​ര്യ​വും സു​ഹൃ​ത്തു​ക്ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​മ​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്യാ​ൻ അ​ദ്ദേ​ഹം ഇ​ഷ്ട​പ്പെ​ടു​ന്നു​മി​ല്ല. രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ഉ​റ​പ്പാ​ക്കാ​ൻ ഡെ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന് വോ​ട്ടു ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും ഒ​ബാ​മ പ​റ​ഞ്ഞു.

മിഷേൽ ഒബാമയും കഴിഞ്ഞ ദിവസം ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രാഗത്തെത്തിയിരുന്നു. രാ​ജ്യ​ത്തി​ന് ഇ​തു​വ​രെ ല​ഭി​ച്ച​തി​ല്‍ വെ​ച്ച് ഏ​റ്റ​വും ക​ഴി​വു​കെ​ട്ട പ്ര​സി​ഡ​ന്‍റാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ്. മ​റ്റു​ള്ള​വ​രോ​ട് സ​ഹാ​നു​ഭൂ​തി​യോ ദ​യ​യോ ഇ​ല്ലാ​ത്ത​യാ​ൾ. എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് നാം ​വൈ​റ്റ് ഹൗ​സി​ലേ​ക്ക് നോ​ക്കു​മ്പോ​ൾ ഇ​പ്പോ​ൾ കാ​ണു​ന്ന​ത് അ​രാ​ജ​ക​ത്വ​വും വി​ഭ​ജ​ന​വു​മാ​ണെ​ന്നും മി​ഷേ​ൽ വി​മ​ർ​ശി​ച്ചു. . ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ന് ഉ​റ​ച്ച പി​ന്തു​ണ​യും അ​വ​ർ വാ​ഗ്ദാ​നം ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button