Latest NewsNewsIndia

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ; മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയില്‍

കാണ്‍പൂര്‍: ഉത്തര്‍ പ്രദേശില്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ഭാദോഹി ജില്ലയിലെ ധൗഹര പ്രദേശത്തെ ഒരു ഗ്രാമത്തിലാണ് സംഭവം. ഭാദോഹിയില്‍ രണ്ട് ദിവസം മുമ്പ് കാണാതായ 17 വയസുകാരിയെ ആണ് മുഖവും ശരീരത്തിന്റെ മുകള്‍ ഭാഗവും ആസിഡ് ഉപയോഗിച്ച് കത്തിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് വരുണ നദിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബം ജീന്‍സിലൂടെയാണ് അവളെ തിരിച്ചറിഞ്ഞതെന്ന് എസ്പി പറഞ്ഞു. അതേസമയം, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഭാദോഹി-ജൗന്‍പൂര്‍ റോഡില്‍ പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം നദിയില്‍ നിന്ന് പുറത്തെടുക്കാന്‍ പോലീസിനെ അനുവദിച്ചില്ല. പിന്നീട് ഇവരെ സമാധാനിപ്പിച്ച് പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം അയയ്ക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ ക ാെലപാതകത്തില്‍ ഒരു ഇഷ്ടിക ചൂളയുടെ ഉടമസ്ഥന്റെയും മറ്റ് ചിലരുടെയും പങ്ക് കുട്ടിയുടെ പിതാവ് സംശയിക്കുന്നുണ്ട്. ഇവരെ പോലീസ് തിരയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button