ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് പരീക്ഷണങ്ങള്‍ നടത്താന്‍ ആരംഭിച്ചത്.
പരീക്ഷണത്തിൽ രാജ്യത്തെ 17 കേന്ദ്രങ്ങളിലായി 18 വയസിന് മുകളിലുള്ള 1600 പേര്‍ പങ്കാളികളാകുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിശാഖപട്ടണത്തെ ആന്ധ്ര മെഡിക്കല്‍ കോളേജ്, മുംബൈയിലെ സേത്ത് ജിഎസ് മെഡിക്കല്‍ കോളേജ്, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി സഹകരിച്ചാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൊറോണ പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നത്. മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വാക്‌സിന് വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന് നേരത്തെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Post Your Comments