KeralaLatest NewsNews

ഓണ കിറ്റെന്ന അപൂര്‍വ്വ കിറ്റ് ; പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു വാരിയോ? ; സന്ദീപ് വചസ്പതി

ഓണ കിറ്റെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന കിറ്റിലെ അവസ്ഥയെ കുറിച്ച് തുറന്നടിച്ച് സന്ദീപ് വചസ്പതി. 500 500 രൂപ വില വരുന്ന ഉത്പന്നങ്ങള്‍ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഓണകിറ്റിലെ സാധനങ്ങളുടെ ലിസ്റ്റ് എടുത്താണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്. ഓണ കിറ്റെന്ന പേരില്‍ മുഖ്യമന്ത്രി ഇറക്കിയതിനെ അപൂര്‍വ്വ സഞ്ചി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.

500 രൂപ വില വരുന്ന ഉത്പന്നങ്ങളാണ് ഓണകിറ്റില്‍ ഉണ്ടാകുക എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പൊതു വിപണിയില്‍ ഇതിന് 517 രൂപ മാത്രമെ ഉണ്ടാകൂ എന്നും അദ്ദേഹം പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വില 356 രൂപയെ വരുകയൊള്ളൂ എന്നും അദ്ദേഹം ചൂണ്ടി കാണിക്കുന്നു. അങ്ങനെയെങ്കില്‍ ഒരു കിറ്റില്‍ 146 രൂപ അധിക പണത്തിന് വില്‍ക്കുമ്പോള്‍ 88 ലക്ഷം ജനങ്ങള്‍ക്ക് ഈ കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എത്ര രൂപയാണ് അടിച്ചു മാറ്റുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

നിലവിലെ മാവേലി സ്റ്റോര്‍/ സിവില്‍ സപ്ലൈസ് വില ഒപ്പം ചേര്‍ത്താണ് അദ്ദേഹം തന്റെ കണക്കുകള്‍ നിരത്തിയിരിക്കുന്നത്. വെളിച്ചെണ്ണ, മുളക് പൊടി, സാമ്പാര്‍പൊടി, മഞ്ഞള്‍ പൊടി, ശര്‍ക്കര, മല്ലിപ്പൊടി, പഞ്ചസാര, തുടങ്ങി 12 ഇനങ്ങളാണ് സര്‍ക്കാര്‍ ഓണകിറ്റിലൂടെ നല്‍കുന്നത്. ഇവയുടെ വില സഹിതം അദ്ദേഹം കൂടെ ചേര്‍ത്തിട്ടുണ്ട്.

സന്ദീപ് വചസ്പതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടു വാരിയോ?
……………………………….
സംസ്ഥാന സര്‍ക്കാര്‍ ഓണത്തിന് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കിറ്റിലുള്ള സാധനങ്ങളും അതിന്റെ മാവേലി സ്റ്റോര്‍/ സിവില്‍ സപ്ലൈസ് വിലയുമാണ് ഒപ്പമുള്ളത്. 500 രൂപ വില വരുന്ന ഉത്പന്നങ്ങളാണ് നല്‍കുക എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പക്ഷേ എങ്ങനെ നോക്കിയിട്ടും കിറ്റില്‍ എല്ലാം കൂടി 356 രൂപയുടെ സാധനങ്ങളേ ഉള്ളൂ. ഇത്രയും സാധനങ്ങള്‍ക്ക് പൊതു വിപണിയില്‍ ആകട്ടെ 517 രൂപ മാത്രവും. ഈ പാര്‍ട്ടിയെപ്പറ്റി നമുക്ക് ഒരു ചുക്കും അറിയാത്തത് പോലെ ഈ സര്‍ക്കാരിന്റെ കണക്കിനെപ്പറ്റിയും നമുക്ക് അറിയാത്തതാണോ. അതോ ഈ സാധനങ്ങള്‍ ഇട്ടു കൊടുക്കുന്ന ‘അപൂര്‍വ്വ സഞ്ചി’യുടെ വിലയാണോ ബാക്കി?.

88 ലക്ഷം പേര്‍ക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റില്‍ 146 രൂപയുടെ സാധനത്തിന്റെ കുറവുണ്ട്.
അതായത് 146*88,00,000 =
കണക്ക് കൂട്ടിയിട്ട് തല പെരുക്കുന്ന ഒരു സംഖ്യയാണ് കിട്ടുന്നത്. ഇത്രയും ഭീമമായ തുക ആരാണ് അടിച്ചു മാറ്റുന്നത്?. ആര്‍ക്കെങ്കിലും കമ്മീഷന്‍ കൊടുക്കുന്നതാണോ?. ഭക്ഷ്യമന്ത്രി പി.തിലോത്തമനോ സി.പി.ഐക്കോ ഇതില്‍ പങ്കുണ്ടോ?. കാനം രാജേന്ദ്രന്‍ ഇത് അറിയുന്നുണ്ടോ?. അതോ വല്യേട്ടന്‍ കണ്ണുരുട്ടി ചെയ്യിക്കുന്നതാണോ?. യഥാര്‍ത്ഥ കണക്ക് ആരു പറയും?.

1. വെളിച്ചെണ്ണ 500gm. 46
2. മുളക് പൊടി 100 gm 23
3. സാമ്പാര്‍പൊടി 100 gm 28
4. മഞ്ഞള്‍ പൊടി 100 gm 19
5. ശര്‍ക്കര 1 kg 65
6. മല്ലിപ്പൊടി 100 gm 17
7. പഞ്ചസാര 1kg. 22
8. പപ്പടം 12 എണ്ണം 15
9. ഗോതമ്പ് നുറുക്ക് 1 kg 63
10. ചെറുപയര്‍ 500gm 37
11. സേമിയ 1 pkt 21
12. സഞ്ചി 1 No

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആദ്യ കമന്റില്‍ See less

https://www.facebook.com/sandeepvachaspati/photos/a.535306200156320/1205905166429750/?type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button