കൊച്ചി : നഗ്നശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് ഫാത്തിമയ്ക്ക് ജാമ്യം . റണാകുളം പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെത്തി രഹ്ന കീഴടങ്ങിയിരുന്നു.
പോക്സോ, ഐടി നിയമങ്ങൾ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. വിഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന സൈബർ ഡോം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയായിരുന്നു. കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി സുപ്രീം കോടതിയടക്കം രഹ്ന സമീപിച്ചിരുന്നെങ്കിലും കോടതികൾ മുന്‍കൂര്‍ ജാമ്യം നൽകാൻ തയ്യാറായില്ല.
ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് കുട്ടികളെ കൊണ്ട് നഗ്‌ന ശരീരത്തിൽ ചിത്രം വരപ്പിച്ചത് എന്നായിരുന്നു കോടതിയിൽ രഹ്ന ഫാത്തിമയുടെ വാദം. എന്നാൽ ഈ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതാണ് കോടതികൾ ഹർജി പരിഗണിക്കവേ ഗൗരവമായി കണ്ടത്. തുടര്‍ന്നാണ് രഹാണ് എറണാകുളം സൗത്ത് സിഐക്ക് മുമ്പിൽ കീഴടങ്ങിയത്. ഇവരുടെ വീട്ടിൽ തെരച്ചിൽ നടത്തിയ പോലീസ് കാമറ, ട്രൈപ്പോഡ്, പെയിൻറ് ചെയാൻ ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു.
Post Your Comments