Latest NewsSaudi ArabiaNews

പാക് സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി സൗദി കിരീടാവകാശി: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ

റിയാദ്: പാക് കരസേനാ മേധാവിയായ ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്ക് സന്ദർശനാനുമതി നൽകാതെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പാക് ഐഎസ്‌ഐയുടെ തലവനായ ജനറല്‍ ഫായീസ് ഹമീദിനോടൊപ്പം ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പൂര്‍വ സ്ഥിതിയിലാക്കാന്‍ മാപ്പപേക്ഷയുമായി സൗദിയിലെത്തിയിരുന്നു. എന്നാൽ സൗദി അറേബ്യയുടെ ഉപപ്രതിരോധ മന്ത്രിയായ ഖാലിദ് ബിന്‍ സല്‍മാന്‍, രാജ്യത്തിന്റെ കരസേനാ മേധാവി ജനറല്‍ ഫയദ് ബിന്‍ ഹമീദ് അല്‍ -റുവൈല്‍ എന്നിവരുമായി മാത്രമെ ബജ്‌വയ്ക്ക് കൂടിക്കാഴ്ച നടത്താനായുള്ളു.

Read also: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറില്‍ ഒപ്പിടാനൊരുങ്ങി ഇന്ത്യയും ജപ്പാനും

കശ്മീര്‍ വിഷയത്തില്‍ മുസ്ലിം രാഷ്ട്രങ്ങള്‍ ചര്‍ച്ച നടത്തണമെന്ന് പാകിസ്ഥാന്റെ ആവശ്യം ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസി തള്ളിയതോടെ പാകിസ്ഥാനും സൗദിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യക്ക് പരസ്യമായി മുന്നറിയിപ്പ് നല്‍കിയതും പ്രശ്‌നമായി. ബന്ധം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്‌ ബജ്‌വ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button