തിരുവല്ല : നിരണം കൊമ്പങ്കേരിയില്‍ ഭര്‍തൃമാതാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്ന മരുമകളുടെ അറസ്റ്റ് രേഖപ്പെടുത്തി. നിരണം കൊമ്പങ്കേരി പ്ലാംപറമ്പില്‍ ചാക്കോയുടെ ഭാര്യ കുഞ്ഞൂഞ്ഞമ്മ (66) ആണ് മരിച്ചത്. ഇവരുടെ മകന്‍ ബിജി ചാക്കോയുടെ ഭാര്യ ലിന്‍സി (26) യുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു.
ലിന്‍സി അമ്മയെ കുത്തുന്നതിനു മുമ്പ് തന്നെയും ആക്രമിച്ചതായി മകന്‍ ബിജി പറഞ്ഞു. നിര്‍മാണത്തൊഴിലാളിയായ ബിജിയെ കഴിഞ്ഞ ദിവസം ചിലര്‍ മര്‍ദിച്ചിരുന്നു. വൈകിട്ട് പരുക്കിനു ചികിത്സ തേടി തിരുവല്ലയിലെ ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് മടങ്ങിവരും വഴി ഓട്ടോയില്‍ വച്ച് ബിജിയും ലിന്‍സിയും വഴക്കുണ്ടാക്കിയിരുന്നു. വീട്ടില്‍ വച്ചു തന്നെ കുഞ്ഞുഞ്ഞമ്മ മരിച്ചു. മകന്‍ ബിജിയുടെ ഭാര്യയാണ് ലിന്‍സി. വീട്ടിലെത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു. ബിജിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് കുഞ്ഞുഞ്ഞമ്മയെ ലിന്‍സി കത്രിക കൊണ്ട് കുത്തിയത്. സംഭവസ്ഥലത്തു വച്ച് തന്നെ ഇവര്‍ മരിച്ചു. ബിജിയുടെ കൈയ്ക്കും പരുക്കേറ്റു.
പത്തനംതിട്ട എസ് പി കെ ജി സൈമണ്‍ ഇന്നലെ രാവിലെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് എസ്പി പറഞ്ഞു. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ലിന്‍സിയെ ബിജി വിവാഹം കഴിക്കുന്നത്. അതേസമയം ഒരുമണിക്കൂറിനു ശേഷമാണ് അയല്‍വാസികള്‍ വിവരം അറിയുന്നത്. വീട്ടില്‍ വഴക്ക് പതിവായിരുന്നതിനാല്‍ ശ്രദ്ധിച്ചില്ലെന്ന് പരിസരവാസികളും പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ലിന്‍സിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments