ചണ്ഡീഗഢ് : കൂട്ട ബലാത്സംഗത്തിനിരയായ ഭാര്യയെ കൊലപ്പെടുത്തി ഭാർത്താവ് ആത്മഹത്യ ചെയ്തു.ഹരിയാനയിലെ ഹിസാറിലാണ് ദാരുണമായ സംഭവം നടന്നത്. കൂലിപ്പണിക്കാരനായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിൽനിന്നാണ് ഭാര്യ ബലാത്സംഗത്തിനിരയായെന്ന വിവരം പുറത്തറിഞ്ഞത്. ഇതേത്തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യക്കുറിപ്പ് പ്രകാരം ഓഗസ്റ്റ് 15ന് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോൾ ഇദ്ദേഹം ഭാര്യ കരയുന്നതാണ് കണ്ടത്. ഗ്രാമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന് പറഞ്ഞായിരുന്നു ഭാര്യ കരഞ്ഞത്. തനിക്ക് മരിക്കണമെന്ന് ആവശ്യപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.
പോലീസിൽ പരാതിപ്പെടാമെന്ന് പറഞ്ഞപ്പോൾ അതുകൊണ്ട് കാര്യമില്ലെന്നായിരുന്നു അവൾ പറഞ്ഞത്. ‘അവളെ കൊലപ്പെടുത്താനാണ് എന്നോട് പറഞ്ഞത്. അപ്പോൾ ഞാൻ പ്രതിയാകില്ലേയെന്ന് ചോദിച്ചു. അപ്പോൾ അവൾ എന്നോട് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചു. നിന്നെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾക്ക് മുമ്പിൽ മരിക്കുകയല്ലാതെ മറ്റ് മാർഗമില്ല.
അവൾ ഗർഭം ധരിച്ചിരിക്കുന്ന തങ്ങളുടെ കുഞ്ഞിനെയും കൊലപ്പെടുത്തുകയാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഒപ്പം രണ്ട് പ്രതികളുടെ പേരും കുറിപ്പിലുണ്ട്.
സംഭവമറിഞ്ഞെത്തിയ യുവതിയുടെ സഹോദരനാണ് കുറിപ്പ് കണ്ടെടുത്തത്. തുടർന്ന് സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും കുറിപ്പിൽ സൂചിപ്പിച്ചിരുന്ന രണ്ടുപേരെ പിടികൂടുകയുമായിരുന്നു. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരേ ചുമത്തിയതായി പോലീസ് പറഞ്ഞു.
Post Your Comments