Latest NewsNewsIndia

വായ്പ കുടിശ്ശിക വരുത്തിയ ബസിനെ ജപ്തി ചെയ്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം : ജപ്തി ചെയ്തത് യാത്രക്കാരെയടക്കം

ആഗ്ര: വായ്പ കുടിശ്ശിക വരുത്തിയ ബസിനെ ജപ്തി ചെയ്ത് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം , ജപ്തി ചെയ്തത് യാത്രക്കാരെയടക്കം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇന്ന് രാവിലെയാണ് ഡ്രൈവറെയും കണ്ടക്ടറേയും ഇറക്കിവിട്ട് വാഹനം ഫിനാന്‍സ് സ്ഥാപനം വാടക കുടിശ്ശിക വരുത്തിയവരെ പിടികൂടാന്‍ ഏര്‍പ്പാടാക്കിയ സംഘം തട്ടിയെടുക്കുന്നത്. മധ്യ പ്രദേശിലെ ഗുരുഗ്രാമിലേക്ക് 34 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്.

തട്ടിക്കൊണ്ടുപോവുകയാണെന്ന ഭയന്ന ബസിലുണ്ടായിരുന്നവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവത്തേക്കുറിച്ച് പുറത്ത് അറിയുന്നതെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ഉത്തര്‍ പ്രദേശിലെ ക്രമസമാധാന നില പാലനത്തിലെ വീഴ്ച എടുത്ത് കാട്ടുന്നതാണ് സംഭവമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍.

ബസില്‍ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ ഡ്രൈവറും കണ്ടക്ടറും പൊലീസ് സഹായം തേടിയരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ധനകാര്യ സ്ഥാപനമാണ് നടപടിക്ക് പിന്നിലെന്നുമാണ് ആഗ്ര പൊലീസ് മേധാവി ബബ്ലു കുമാര്‍ അറിയിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button