മുംബൈ: മതപ്രവര്‍ത്തനത്തിനെന്ന പേരില്‍ കേരളത്തിലേയ്ക്ക് കള്ളപ്പണം വന്‍തോതില്‍ ഒഴുകുന്നു , കേരളത്തില്‍ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. തബ്ലീഗ് ജമാഅത്ത് കേന്ദ്രങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയിഡ് നടത്തുന്നത്.
മത പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക് ലഭിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഉറവിടം കണ്ടെത്താന്‍ വേണ്ടിയാണ് പരിശോധന. ഇന്ത്യയിലേക്ക് വിദേശങ്ങളില്‍ നിന്ന് എത്തുന്ന ഫണ്ടിന്റെ മറവില്‍ കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലും ഇഡി പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടത്താന്‍ തീരുമാനമെടുത്തത്
Post Your Comments