![HARTHAL-STRIKE](/wp-content/uploads/2019/09/HARTHAL-STRIKE.jpg)
ആലപ്പുഴ : ഇന്ന് സിപിഎം ഹര്‍ത്താൽ. ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് കായംകുളം നഗരസഭാ പരിധിയിലാണ് സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എംഎസ്എം സ്കൂളിന് സമീപം താമസിക്കുന്ന സിപിഎം എംഎസ്എം ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയായ സിയാദ് ( 36) ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി പത്തോടെ. കായംകുളം ഫയര്‍ സ്റ്റേഷന് സമീപമാണ് സിയാദിനെ ആക്രമികള്‍ കൊലപ്പെടുത്തിയത്. കുത്തേറ്റ് വീണ ഇയാളെ ഉടന്‍ തന്നെ കായംകുളം താലുക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരളിന് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കായംകുളം സ്വദേശി മുജീബാണ് കൊലപാതകം നടത്തിയതെന്നും, പ്രതികള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments