മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹന്‍ യാദവിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വീറ്ററിലൂടെയാണ് അദ്ദേഹം കോവിഡ് സ്ഥിരീകരിച്ചത് പുറത്തുവിട്ടത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
‘എന്റെ കൊറോണ പരിശോധന പോസിറ്റീവ് ആയതിനാല്‍ ഞാന്‍ അരബിന്ദോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാബ മഹാകലിന്റെ കൃപയാല്‍ ഞാന്‍ ആരോഗ്യവാനാണ്,’ ചൊവ്വാഴ്ച രാത്രി ട്വീറ്റില്‍ യാദവ് പറഞ്ഞു.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ അംഗമാണ് അദ്ദേഹം. ജൂലൈ അവസാന വാരത്തില്‍ മുഖ്യമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു.
മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്, സഹകരണ മന്ത്രി അരവിന്ദ് ഭഡോറിയ, ജലവിഭവ മന്ത്രി തുളസിറാം സിലാവത്ത്, പിന്നോക്ക വിഭാഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി രാംഖേലവന്‍ പട്ടേല്‍ എന്നിവര്‍ ആണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാര്‍
Post Your Comments