KeralaLatest NewsNews

‘പേരടി’ സഖാവ് ഹാലിളകി നട്ടെല്ല് പണയം വയ്ക്കാത്ത ജോയ് മാത്യുവിനെതിരെ പോരടിക്കാന്‍ രംഗത്തിറങ്ങുമ്പോള്‍

അഞ്ജു പാര്‍വതി പ്രഭീഷ്

മുൻപേ പോകണ തമ്പ്രാൻ പറയണ എന്തൊരു കുന്തോം “സിന്ദാവാ “വിളിക്കുന്ന ഒരു ഇടതുപക്ഷകലാകാരന്റെ പോസ്റ്റ് കണ്ടു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റെന്ന മുരളീഗോപിയുടെ മാസ്റ്റർപീസ് സിനിമയിലൂടെ നാലാളറിഞ്ഞ ആ അടിമ ഭക്തനടൻ ഇടതുപക്ഷവിരുദ്ധരായ ,നട്ടെല്ല് പണയം വയ്ക്കാത്ത ചില സാംസ്കാരികനായകർ രാജാവിനെ സാഷ്ടാംഗം നമസ്കരിക്കുന്നതിനു പകരം വിമർശിക്കുന്നതിൽ അമർഷം പൂണ്ട് അറഞ്ചം പുറഞ്ചം എഴുതിയ പോസ്റ്റ് അരക്കിട്ടുറപ്പിക്കുന്നുണ്ട് അയാളുടെ ഉള്ളിലെ രോഗത്തെ.! അയാളിലെ അടിമക്കണ്ണിനെ!

ആർക്കിടെക്റ്റ് ശങ്കറിനെ കുറിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു സാർ ഇട്ട പോസ്റ്റാണ് പേരടി സഖാവിനെ ചൊടിപ്പിച്ചത് എന്ന് വ്യക്തം. പോസ്റ്റിനു ചെമ്പട അണികളിൽ നിന്നും കയ്യടിയും റീച്ചും കൂട്ടാൻ അവശ്യചേരുവകളായ നോട്ടുനിരോധനവും ഉത്തരേന്ത്യയും മറക്കാതെ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പ്രളയകാലത്ത് കേരളത്തിനായി അറേബ്യയിൽ നിന്നുവന്ന സഹായം തടഞ്ഞ കേന്ദ്രനടപടിക്കെതിരെ പേനയുന്താത്തവരോട് പേരടി സഖാവിന് പുച്ഛവുമുണ്ട്. പിണറായി സർക്കാരിനെ വിമർശിക്കുന്നതിൽ മുന്നിൽ നില്ക്കുന്ന ഇടതുവിരുദ്ധരായ സാംസ്കാരികനായകരുടെ ഉള്ളിലുള്ള ജാതി-മത രാപ്പനികൾ തനിക്കറിയാമെന്നും പേരടി പോരോടെ വാദിക്കുന്നുമുണ്ട്.

ഇനി ചോദിക്കാനുള്ളത് ആ നടനോടാണ്. കൺമുന്നിൽ നടക്കുന്ന നെറികേടുകളും വൃത്തികേടുകളും കണ്ടിട്ടും അതിനെതിരെയൊന്നും പ്രതികരിക്കാതെ രാജാവിനും പരിവാരങ്ങൾക്കും സിന്ദാബാന്ദ് വിളിച്ചുനടക്കുന്ന താങ്കളല്ലേ ശരിക്കുമുള്ള അൽഷിമേഴ്സ് രോഗി? നിരോധിച്ച സംഘടനയായ സിമിയ്ക്കൊപ്പം നടന്ന കുഞ്ഞാപ്പ മതേതരപ്പാർട്ടിയായ കമ്മ്യൂണിസ്റ്റിനൊപ്പം കൂടി അറേബ്യയിൽ നിന്നും പത്തരമാറ്റ് ഖുറാൻ ഇറക്കുമതി ചെയ്ത കാര്യമൊന്നും ഓർക്കാൻ താങ്കളിലെ രോഗിക്ക് കഴിയുന്നില്ല അല്ലേ? അറേബ്യയിൽ നിന്നും വരേണ്ടിയിരുന്ന പ്രളയഫണ്ട് ഓർത്തിരിക്കുന്ന താങ്കൾ അവിടുത്തെ പാവം പ്രവാസികളും നാട്ടിലെ സാധാരണമനുഷ്യരും മുണ്ട് മുറുക്കിയുടുത്തും അരിഷ്ടിച്ചു ജീവിച്ചും ബാക്കിവച്ച തുക ദുരിതാശ്വാസഫണ്ടിലും പ്രളയഫണ്ടിലും നല്കിയത് സഖാക്കൾ അടിച്ചുമാറ്റി മുക്കി സ്വന്തം പോക്കറ്റിലാക്കിയത് അറിഞ്ഞിട്ടില്ല അല്ലേ? അത് താങ്കളിലെ സെലക്ടീവ് അൽഷിമേഴ്സ് കാരണമാണ് മിസ്റ്റർ.പേരടി. രോഗം ആരുടെയും കുറ്റമല്ല. അതുകൊണ്ട് രോഗികളെ നമ്മൾ കുറ്റം പറയാൻ പാടില്ല.

പ്രളയസഹായമെന്ന വ്യാജേന ഇടതുപക്ഷനവോത്ഥാനനായകന്റെ നേതൃത്വത്തിൽ നടന്ന കരുണ സംഗീത നിശയും അതിന്റെ മറവിൽ നടന്ന വൻ അടിച്ചു മാറ്റലും താങ്കളിലെ രോഗി അറിഞ്ഞുകാണില്ല. അറേബ്യൻമണ്ണിൽ നിന്നും ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന കോടികളുടെ സ്വർണ്ണക്കടത്തും അധികാരകേന്ദ്രങ്ങളിൽ വിലസിയ സ്വപ്നസുന്ദരിയുടെ ഇടപെടലുകളും നിങ്ങളിലെ രോഗി അറിഞ്ഞില്ല. താങ്കൾക്കുള്ളത് റിട്രോഗ്രേഡ് അംനേഷൃ( retrograde amnesia) അഥവാ വർത്തമാനകാലമറവി ആണ്. അതും സെലക്ടീവ് ആയിട്ടുള്ളത്. രോഗം ആരുടെയും കുറ്റമല്ല. അതുകൊണ്ട് രോഗികളെ നമ്മൾ കുറ്റം പറയാൻ പാടില്ല.

വാളയാറിൽ തൂങ്ങിയാടിയ രണ്ടാത്മാക്കളെ കണ്ടില്ലെന്നു നടിച്ച, കണ്ണൂരിലെ ചിത്രലേഖയെ തേജോവധം ചെയ്യുന്നത് അജണ്ടയാക്കിയ, ഒരു ജനപ്രതിനിധിയായ കുട്ടപ്പൻ MLAയെ ഹരിജൻ കുട്ടപ്പനെന്നു വിളിച്ച ഉന്നതനേതാവിനെ ആരാധിക്കുന്ന താങ്കളാണ് തൊഴിലിടങ്ങളിലെ ജാതീയതയെ വിമർശിക്കുന്നത്. തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകത്തിലെ കലാപം കാണാൻ മറന്നുപ്പോയ, അവിടുത്തെ ദളിത് MLAയുടെ വീട് കത്തിച്ചത് കാണാത്ത താങ്കളാണ് മതനിരപേക്ഷതയെ കുറിച്ച് പറയുന്നത്. ഈ രോഗാവസ്ഥയാണ് Transient global amnesia.

മിസ്റ്റർ ,രോഗം ആരുടെയും കുറ്റമല്ല. അതുകൊണ്ട് രോഗികളെ നമ്മൾ കുറ്റം പറയാനും പാടില്ല. കടക്കു പുറത്ത് ഭരണതിട്ടൂരമാക്കിയ നേതൃത്വത്തെ അകമഴിഞ്ഞ് സ്തുതിക്കുന്നവർക്ക് ഈ രോഗം കണ്ടുവരുന്നുണ്ട്. ഇടതുപക്ഷ അധികാരകേന്ദ്രങ്ങളിൽ നിന്നും ലഭിച്ചേക്കാവുന്ന ഏതെങ്കിലും സ്ഥാനമാനങ്ങളോ അവാർഡുശില്‌പങ്ങളോ ഒരുപക്ഷേ നിങ്ങളിലെ രോഗാവസ്ഥയ്ക്ക് ശമനം തന്നേയ്ക്കാം. അംനേഷ്യ ഒരു രോഗമല്ല:പക്ഷേ സെലക്ടീവ് ആവുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button