
ഭൂമിയെ സംബന്ധിച്ച് ലോകത്തിന് നടുക്കുന്ന മുന്നറിയിപ്പ് നല്കി നാസ . ഭൂമിയുടെ സംരക്ഷണ പാളി അപകടത്തിലാണെന്നും സംരക്ഷണ പാളിയുടെ ഒരു വലിയ ഭാഗം ദുര്‍ബലമായതായാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സൗത്ത് അറ്റ്ലാന്റിക് അനോമലി (എസ്എഎ) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. തെക്കേ അമേരിക്കയിലും തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും ഇടയിലായാണ് ഇപ്പോള്‍ സൗത്ത് അറ്റ്ലാന്റിക് അനോമലി എന്നപേരില്‍ വിളിക്കപ്പെടുന്ന, ദുര്‍ബലമായ കാന്തികവലയം കാണപ്പെട്ടത്.
സൂര്യനില്‍ നിന്നുള്ള രൂക്ഷമായ പല വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞ് ഭൂമിയില്‍ ജീവന്റെ സ്പന്ദനംനിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ഭൂമിക്ക് ചുറ്റുമുള്ള ഈ കാന്തികവലയം.
ഭൂമിയുടെ ഈ കാന്തിക മണ്ഡലമാണ് സൂര്യനില്‍ നിന്നുള്ള പല അപകടകാരികളായ വികിരണങ്ങളേയും ചാര്‍ജ്ജുള്ള കണികകളേയും തടഞ്ഞു നിര്‍ത്തുന്നത്.
Post Your Comments