സ്ത്രീ ലൈംഗിക ഹോര്‍മോണുകളിലൊന്നായ ‘ഈസ്ട്രജന്‍’ കൊറോണ വൈറസ് അണുബാധയില്‍ നിന്ന് സംരക്ഷിച്ചേക്കാമെന്ന് പഠനം. ലണ്ടനിലെ ‘കിംഗ്‌സ് കോളേജി’ ലെ ഗവേഷകര്‍ ആറ് ലക്ഷത്തോളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
യുകെയിലെ കൊവിഡ് -19 സിംപ്റ്റം ട്രാക്കര്‍ അപ്ലിക്കേഷന്‍ വഴിയുള്ള ഡാറ്റ ഗവേഷകരുടെ പരിശോധനയാണ് ഇങ്ങനെ ഒരു നിഗമനത്തിലെത്തിച്ചേരാന്‍ കാരണമായത്.
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ഈസ്ട്രജന് കഴിയുമെന്നും ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്ത്രീകള്‍ക്ക് മറ്റ് സ്ത്രീകളേക്കാള്‍ കൊവിഡ് പിടിപെടാമെന്നും പ്രസ്തുത പഠനത്തിലൂടെ ഈ ഗവേഷകര്‍ പറയുന്നു.
ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് കൊവിഡ് സാധ്യത കുറവാണെന്ന് ?ഗവേഷകര്‍ ചൂണ്ടിക്കാട്ടി.തുടര്‍ച്ചയായ ചുമ, വിഭ്രാന്തി, കടുത്ത ക്ഷീണം എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കുറയുന്നതായി തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ?ഗവേഷകര്‍ പറയുന്നു.
‘ആര്‍ത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കൂടുതലുള്ള സ്ത്രീകള്‍ക്ക് കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവായിരിക്കുമെന്ന് ഞങ്ങള്‍ അനുമാനിച്ചു. ഞങ്ങളുടെ കണ്ടെത്തലുകള്‍ ഇതിനെ പിന്തുണച്ചു. കൂടാതെ, ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ കൊവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ?ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ ഉണ്ടാവുന്ന ഈസ്ട്രജന്റെ ആധിക്യം അവര്‍ക്ക് കൊവിഡിനെതിരെ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറേക്കൂടി മികച്ച കൊവിഡ് പ്രതിരോധ ശേഷി നല്‍കുമെന്നാണ് ഈ ഘട്ടത്തിലുള്ള ഞങ്ങളുടെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്നും ?ഗവേഷകന്‍ ഡോ. റിക്കാര്‍ഡോ കോസ്റ്റീറ പറയുന്നു.
Post Your Comments