ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ ഗുരുതരമായി തുടരുന്നു. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റ മൊന്നുമില്ല. വെന്റിലേറ്ററിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
84 കാരനായ പ്രണാബ് മുഖര്‍ജി ഡല്‍ഹിയിലെ രാജാജി മാര്‍ഗിലുള്ള വീട്ടില്‍ വീണ് പരിക്കേറ്റിരുന്നു. കഴിഞ്ഞ 10 ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷകത്തില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രണാബിന് കോവിഡ് കൂടി സ്ഥിരീകരിച്ചിരുന്നു. പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച മകന്‍ അഭിജിത്ത് പറഞ്ഞിരുന്നു. ചികിത്സയോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും അഭിജിത്ത് വ്യക്തമാക്കി.
Post Your Comments