Latest NewsKeralaNews

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അഞ്ചു വർഷത്തെ കാലാവധിയിൽ ജനോപകാരപ്രദമായ ഒന്നും ചെയ്യാത്ത ഭരണാധികാരിയാണ്​ മുഖ്യമന്ത്രി പിണറായി വിജയനെന്നും, സാധാരണക്കാർക്ക്​ കടുത്ത യാതനകളും പ്രയാസങ്ങളും മാത്രമാണുണ്ടായതെന്നും മലപ്പുറത്ത്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also read : കേരളത്തിലിപ്പോൾ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായ രാഷ്ട്രീയ കാലാസ്ഥ, പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഭരണം മാറണമെന്ന് ജനങ്ങൾ ആഗ്രഹിച്ച് തുടങ്ങി : എകെ ആന്‍റണി

അഴിമതിയും സ്വജനപക്ഷപാതിത്വവും അരങ്ങു തകർക്കുകയാണ്​. മന്ത്രിമാരുടെ പേരിൽ വരെ ആരോപണമുയർന്നു​. നയതന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച്​ പലതും കടത്തിയെന്ന ആക്ഷേപമുണ്ടായി കൊണ്ടിരിക്കുന്നു. മന്ത്രി കെ.ടി ജലീൽ വിശുദ്ധ ഖുർആനെ വരെ വിവാദത്തിലേക്ക്​ വലിച്ചിഴച്ചു. പ്രളയ പുനരധിവാസത്തിൽ ഒന്നും ചെയ്​തിട്ടില്ലെന്നാണ്​ ഇപ്പോൾ മനസിലാവുന്നത്. കരിപ്പൂർ വിമാനത്താവളത്തിനെതിരെ വ്യാജ പ്രചാരണങ്ങളാണുള്ളത്.

കോവിഡ്​ നിയന്ത്രണമുള്ള​തുകൊണ്ട്​ പ്രതിഷേധങ്ങളിൽ നിന്ന്​ രക്ഷപ്പെടാമെന്നാണ്​ സർക്കാറി​െൻറ വ്യാമോഹം. . പി.എസ്​.സി റാങ്ക്​ ഹോൾ​േഡഴ്​സിനോട്​ ഇത്രയും അപരാധം ചെയ്​ത സർക്കാർ കേരളത്തിലുണ്ടായിട്ടില്ല. അവരുടെ കണ്ണീരിന്റെ ശാപം മാത്രം മതി ഈ സർക്കാർ തകരാനെന്നും, ജനം ബാലറ്റിലൂടെ പ്രതികരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button