തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ശിവശങ്കറിനെ തളളി മന്ത്രി എം.എം.മണി രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ ചിലര്‍ക്ക് ശിവശങ്കര്‍ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സര്‍ക്കാരിനെ അടിക്കാനുള്ള വടി. സര്‍ക്കാര്‍ നയം നടപ്പാക്കേണ്ട ഉത്തരവാദിത്തമാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതല. കേന്ദ്ര സര്‍വീസിന്റെ ഭാഗമായുള്ള ഇത്തരം ഉദ്യോഗസ്ഥര്‍ എന്തെങ്കിലും പിശക് കാണിച്ചാല്‍ അവര്‍ക്കെതിരെ കൃത്യമായി നിയമാനുസൃതം നടപടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതിന്‍പ്രകാരം ശിവശങ്കറിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെടുക്കാന്‍ കഴിയുന്ന നടപടി കൃത്യസമയത്തുതന്നെ എടുത്തിട്ടുമുണ്ടെന്ന് എം.എം.മണി പറയുന്നു.
Read also: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 90,000 രൂപ നൽകി മാതൃകയായി ഭിക്ഷാടകൻ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇപ്പോൾ ചിലർക്ക് ശിവശങ്കർ എന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സർക്കാരിനെ അടിക്കാനുള്ള വടി. സർക്കാർ നയം നടപ്പാക്കേണ്ട ഉത്തരവാദിത്തമാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ ചുമതല. കേന്ദ്ര സർവീസിന്റെ ഭാഗമായുള്ള ഇത്തരം ഉദ്യോഗസ്ഥർ എന്തെങ്കിലും പിശക് കാണിച്ചാൽ അവർക്കെതിരെ കൃത്യമായി നിയമാനുസൃതം നടപടിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അതിൻപ്രകാരം ശിവശങ്കറിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനെടുക്കാൻ കഴിയുന്ന നടപടി കൃത്യസമയത്തുതന്നെ എടുത്തിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ചെയ്തികൾക്ക് എങ്ങിനെയാണ് സർക്കാർ ഉത്തരവാദിയാകുന്നത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ഏതെങ്കിലും ഒരുദ്യോഗസ്ഥൻ നിലവിട്ട് പ്രവർത്തിച്ചാൽ അതിൽ തീരേണ്ടതല്ല സർക്കാരിന്റെ ഖ്യാതിയും മികവും.
കുഴപ്പംകാണിക്കുന്നവർ ആരായാലും ആ സ്ഥാനത്ത് കാണില്ലെന്നു മാത്രമല്ല അതിന്റെ സ്വഭാവമനുസരിച്ച് സർവീസിലേ കാണില്ല എന്നതാണ് സർക്കാർ നയം.
Post Your Comments