Latest NewsBikes & ScootersNewsAutomobile

ജനപ്രിയ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ച് ഹോണ്ട

ഇന്ത്യയിൽ നിരവധി മോഡൽ ഇരുചക്ര വാഹനങ്ങളുടെ വില വർദ്ധിപ്പിച്ച് ഹോണ്ട. ഇതിൽ ജനപ്രിയ ബൈക്കായ യൂണികോണും ഉള്‍പ്പെടുന്നു, സിംഗിള്‍ വേരിയന്റിലെത്തുന്ന 160 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍ സൈക്കിളിന് 955 രൂപയാണ് ഉയര്‍ത്തിയത്. നേരത്തെ 93,593 രൂപയായിരുന്നു ഹോണ്ട യൂണികോണിന്റെ എക്‌സ്‌ഷോറൂം വിലയെങ്കിൽ ഇനി 94,548 രൂപ നൽകണം. പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്സ്റ്റെന്‍ഡ് വാറണ്ടിയുമാണ് HONDA 160 BS 6

ബിഎസ്-VI 162.7 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് യൂണികോണിനെ നിരത്തിൽ കരുത്തനാക്കുന്നത്. 7,500 rpm-ല്‍ 12.5 bhp പവറും 5,500 rpm-ല്‍14 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്‍ മോണോ-ഷോക്കും സസ്‌പെൻഷൻ ചുമതലകൾ വഹിക്കുന്നു. ബ്രേക്കിംഗിനായി മുന്‍വശത്ത് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റുമാണുള്ളത്. സുരക്ഷക്കായി സിംഗിള്‍-ചാനല്‍ എബിഎസും ഉള്പെടുത്തിയിട്ടുണ്ട്. ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button