മുടികൊഴിച്ചല്‍ കൊണ്ട് കഷ്ട്ടപെടുകയാണെകില്‍ ഇതാ അതിനൊരു പ്രകൃതി ദത്തമായ മാര്‍ഗം. വീട്ടിലെ അടുക്കളയില്‍ സുലഭമായ ഉള്ളികൊണ്ട് ഒരുപരിധിവരെ മുടി കൊഴിച്ചില്‍ കുറയ്ക്കാം.
ഒരു വലിയ സവാള ജ്യൂസ് ആക്കി അടിച്ചെടുത്ത് ഒരു കോട്ടണ്‍ തുണിയില്‍ മുക്കിവയ്ക്കുക. ഈ തുണി നിങ്ങളുടെ തലയോട്ടിയിലുടനീളം തേച്ച് ഏകദേശം 30 മിനിറ്റ് വിടുക. ശേഷം മൃദുവായ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് ചെയ്യാവുന്നതാണ്.
ഒരു ഉള്ളി തൊലികളഞ്ഞു ജ്യൂസാക്കി മൂന്നോ നാലോ സ്പൂണ്‍ ആവണക്കെണ്ണ അല്ലെകില്‍ ലാവെന്‍ഡര്‍ ഓയില്‍ ഒഴിച്ച് തലയില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലൊരു മാര്‍ഗമാണ്.ഉള്ളി ജ്യൂസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ആവണക്കെണ്ണ നിങ്ങളുടെ മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും വോളിയം മെച്ചപ്പെടുത്തി മുടി കട്ടിയാക്കുകയും തലയോട്ടിയിലെ അണുബാധയെ ചെറുക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യുന്നു. ലാവെന്‍ഡര്‍ ഓയില്‍ സവാള ജ്യൂസിന്റെ ഗന്ധം കുറയ്ക്കുകയും മുടിയിഴകളുടെ പോഷണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 1 ടേബിള്‍ സ്പൂണ്‍ സവാള ജ്യൂസില്‍ 1 മുട്ട ചേര്‍ത്ത് തലയില്‍ തേക്കുന്നതും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ നല്ലതാണ്.
Post Your Comments