Latest NewsIndiaNews

‘ചൂത് ‘ കളിച്ച് രാജ്യത്തിന്റ സ്വാതന്ത്ര്യദിനം ആഘോഷിച്ച 5 പേർ അറസ്റ്റിൽ

ന്യൂഡൽഹി : ശനിയാഴ്ചയായിരുന്നു രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. കോവിഡ് കാലമായതിനാൽ കർശന നിയന്ത്രണങ്ങളോടെ കൂടിയായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്.  എന്നാൽ, ഡൽഹിയിൽ ചിലർ ‘ചൂതു’ കളിച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എന്നാൽ പൊലീസ് ഇത് കൈയോടെ പൊക്കുകയും ചെയ്തു.

അഞ്ചുപേരെയാണ് ചൂത് കളിച്ചതുമായി ബന്ധപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ഡെക്ക് ചൂതു കളിക്കുന്ന കാർഡുകളും 15,000 രൂപയും പൊലീസ് കണ്ടെടുത്തു. മായങ്ക്, അമിത് കുമാർ, മഹേന്ദർ സിംഗ്, നരേന്ദർ കുമാർ, നവീൻ ഗാർഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ചയാണ് പൊലീസിന് ഇത് സംബന്ധിച്ച് വിവരം ലഭിച്ചത്. ഡൽഹിയിലെ എൻ ടി പി സി ബദർപുരിലെ ഖട്ടു ശ്യാം പാർക്കിൽ കുറച്ച് ആളുകൾ ചൂതു കളിക്കുന്നുണ്ടെന്ന് ആയിരുന്നു പൊലീസിന് ലഭിച്ച വിവരം. വിവരം ലഭിച്ചതിനെ തുടർന്ന് ഭദർപുർ എ സി പിയുടെ കീഴിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരാണ് അറസ്റ്റിലായവരെല്ലാം. പൊലീസിന്റെ ചോദ്യം ചെയ്യലിൽ തങ്ങൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചൂതുകളി നടത്തിയതെന്ന് സംഘം പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button