COVID 19KeralaLatest NewsNews

കൊല്ലത്ത് കോവിഡ് ആശങ്ക വർധിക്കുന്നു; ശവസംസ്കാരത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊല്ലം : കൊല്ലത്ത് വീണ്ടും കോവിഡ് ആശങ്ക വർധിക്കുന്നു. നിലമേലിൽ ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശങ്കയേറിയത്. വൈറസ് ബാധിച്ച 12 പേർ കൊല്ലം ജില്ലക്കാരും ഒരാള്‍ തിരുവനന്തപുരം ജില്ലക്കാരനുമാണ്.

അതേസമയം, ആൺകുട്ടികളുടെ ജില്ലാ ചിൽഡ്രൻസ് ഹോമിൽ ആറ് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ശക്തികുളങ്ങര ഹാർബറിൽ ഒരു തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ, പഞ്ചായത്ത്‌ അംഗത്തിന് രോഗം സ്ഥിരീകരിച്ചതോടെ ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button