മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറം തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മരിച്ചത്.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തിങ്കളാഴ്ച രാത്രിയായിരുന്നു മരണം. കാസർഗോഡ് ചെമ്മനാട് കീഴൂർ സ്വദേശി സുബൈർ (40) കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഉക്കിനടുക്ക കോവിഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
Also read : കോവിഡ് 19 : നാട്ടിലേക്ക് മടങ്ങുന്നവർക്ക് നെഗറ്റീവ് ഫലം നിർബന്ധമാക്കി
സംസ്ഥാനത്ത് ഇത് വരെ 169 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേരള സർക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇന്നലെ മാത്രം 13 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ മാത്രം ഇത് വരെ 13 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സർക്കാർ നൽകുന്ന വിവരമനുസരിച്ച് നിലവിൽ 157 കൊവിഡ് രോഗികളാണ് ഐസിയുവിലുള്ളത്. ഇതിൽ 30 രോഗികൾ വെൻ്റിലേറ്ററിലാണ്.
Post Your Comments