ന്യൂഡല്‍ഹി : കോണ്‍ഗ്രസിലെ കുടുംബവാഴ്ചയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ തന്നെ രംഗത്ത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റം ആവശ്യപ്പെട്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെ 100 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയതായാണ് വിവരം. മുന്‍ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് സഞ്ജയ് ഝാ നോതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കുള്ളില്‍ നടക്കുന്ന നീക്കത്തെക്കുറിച്ച് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായ എംഎല്‍എമാരുള്‍പ്പെടെ 100 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തെ മാറ്റവും സിഡബ്യൂസിയിലെ സുതാര്യമായ തെരഞ്ഞെടുപ്പും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്തയച്ചത് എന്നാണ് ഝാ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം ഝായുടെ വാദം തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിലെ പോര് കെട്ടടങ്ങിയ സമാധാനത്തില്‍ ഇരിക്കെയാണ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി ഝായുടെ വെളിപ്പെടുത്തല്‍ വന്നത്
Post Your Comments