ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജി എഐസിസി അംഗീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്. പ്രവര്‍ത്തക സമിതി അംഗീകരിക്കുന്നതുവരെ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറ താത്കാലിക അധ്യക്ഷനാകുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പാര്‍ട്ടി വ്യക്തമാക്കി. എന്നാൽ ഇതിനെ കുറിച്ച് സോണിയ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ തന്റെ രാജിക്കത്ത് പുറത്ത് വിട്ടത്.
നാലുപേജുള്ള രാജിക്കത്ത് പരസ്യമാക്കിയതിന് പിന്നാലെ എഐസിസി അധ്യക്ഷന്‍ എന്ന ബയോയും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് അദ്ദേഹം ഒഴിവാക്കിയിരുന്നു. പകരം, കോണ്‍ഗ്രസ് അംഗമെന്നും പാര്‍ലമെന്റ് അംഗമെന്നും ചേര്‍ത്തു. ഇതിനൊക്കെ, പിന്നാലെയാണ് മോത്തിലാല്‍ വോറ താത്കാലിക പാര്‍ട്ടി അധ്യക്ഷനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നത്.
Post Your Comments