ന്യൂഡല്‍ഹി: ജമ്മുകശ്മീരിലും ലഡാക്കിലുമായി റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1,954 റോഡുകളും 86 പാലങ്ങളും , വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം. കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകശ്മീരിലും ലഡാക്കിലുമായി പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയിലൂടെ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായത് 1,954 റോഡുകളും 86 പാലങ്ങളും. ജൂലൈ വരെയുള്ള കണക്കുകളാണ് ഇത്.
Read Also : ലോകോത്തര കമ്പനികളെല്ലാം ചൈന വിട്ട് ഇന്ത്യന്‍ മണ്ണിലേയ്ക്ക് :
ജമ്മുകശ്മീരില്‍ 1858 റോഡുകളുടെയും 84 പാലങ്ങളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചതായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. 11,517 കിലോമീറ്റര്‍ നീളത്തിലുള്ള റോഡിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കിയത് . 243 പാലങ്ങള്‍ക്കും , 3,261 റോഡുകള്‍ക്കുമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത് .
ലഡാക്കില്‍ അനുവദിച്ച 142 റോഡുകളില്‍ 96 എണ്ണത്തിന്റെയും മൂന്ന് പാലങ്ങളില്‍ രണ്ടെണ്ണത്തിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കി. ഇതോടെ കശ്മീരില്‍ റോഡ് ബന്ധം ഇല്ലാതിരുന്ന 2,149 പ്രദേശങ്ങളില്‍ 1858 എണ്ണത്തിലും റോഡുകളെത്തി. ലഡാക്കിലെ 65 ല്‍ 64 എണ്ണത്തിലും റോഡുകളെത്തി.
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനായി ഇന്ത്യാ ഗവണ്‍മെന്റ് ഗ്രാമ വികസന മന്ത്രാലയം മുഖേന നടപ്പിലാക്കുന്ന സുപ്രധാന പദ്ധതിയാണ് പ്രധാന മന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) നാഷണല്‍ റൂറല്‍ റോഡ് ഡവലപ്പ്‌മെന്റ് ഏജന്‍സിയെ ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയി നിയമിച്ചിട്ടുണ്ട്.
Post Your Comments