ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപങ്ങൾക്കായി ആംആദ്മി പാര്‍ട്ടി നേതാവ് കോടികള്‍ നൽകിയതായി റിപ്പോർട്ട്. എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക ശ്രോതസ്സ് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് താഹിര്‍ ഹുസൈനെ ചോദ്യം ചെയ്‌തിരുന്നു. പ്രതിഷേധത്തിന്റെ മറവില്‍ കലാപം സംഘടിപ്പിക്കുന്നതിന് 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ 1.02 കോടി രൂപ താഹിർ ചിലവാക്കിയതായാണ് റിപ്പോർട്ട്. ഒരു പ്രമുഖ മാധ്യമവും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
വിവിധ വ്യാജ കമ്പനികളുടെ മറവിലാണ് താഹിര്‍ കലാപകാരികള്‍ക്ക് പണം കൈമാറിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് താഹിറിനെതിരെ കേസ് എടുത്തിട്ടുണ്ട്. അതേസമയം നിസാമുദ്ദീന്‍ മര്‍ക്കസിനും കലാപവുമായി ബന്ധമുണ്ടെന്നാണ് സൂചന. മര്‍ക്കസുമായി താഹിറിന് അടുത്ത ബന്ധമുണ്ട്.
Post Your Comments