തമാശ എന്ന ലേബലില്‍ സംപ്രേക്ഷണം ചെയ്യുന്നവ വംശീയ/ജാതീയ മനോഭാവം ഉണ്ടാക്കുന്നത് ബോധപൂര്‍വ്വം … ഫ്ളവേഴ്സ് ചാനലിനെതിരെ യുവാവിന്റെ വൈറല്‍ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇവര്‍ കോമഡി സ്‌കിറ്റ് എന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത് ജാതീയതെയേയോ, വംശീയപരമായോ, അധ:സ്ഥിത വര്‍ഗക്കാരേയോ കരിവാരി തേയ്ക്കലാണെന്ന് യുവാവ് സാക്ഷ്യപ്പെടുത്തുന്നു. സൂപ്പര്‍ താരം മോഹന്‍ലാലിനെ പരിഹസിച്ചപ്പോള്‍ മാപ്പ് പറയുകയും ആദിവാസി വിഭാഗത്തെ പരിഹസിക്കുമ്പോള്‍ അനക്കമല്ലില്ലാതിരിക്കുന്ന ചാനല്‍ നടപടിയെയാണ് യുവാവ് കുറിപ്പിലൂടെ വിമര്‍ശിക്കുന്നത്.
വിഷ്ണു വിജയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:-
ഫ്ളവേഴ്സ്ചാനല്‍ ഇന്നലെ അവരുടെ ഫേസ്ബുക്ക് പേജില്‍ ഇട്ടൊരു Apology പോസ്റ്റാണ്,
അവരുടെ ചാനലില്‍ സ്റ്റാര്‍ മാജിക് എന്ന പ്രോഗ്രാമില്‍ മോഹന്‍ലാലിനെ പരിഹസിച്ച് ചെയ്ത ഭാഗം വിവാദമായതിനെ തുടര്‍ന്ന് നല്‍കിയ വിശദീകരണം (പ്രോഗ്രാം കണ്ടില്ല ഏതായാലും കമന്റ് സെഷനിലെ തെറിവിളി കണ്ടിട്ട് മാരകമായ എന്തോ ആണെന്ന് തോന്നുന്നു. അതെന്തായാലും നമ്മുടെ വിഷയമല്ല അവരും മോഹന്‍ലാല്‍ ഫാന്‍സും തമ്മിലുള്ള വിഷയമാണ്.
വിഷയം മറ്റൊന്നാണ്.
ഇതേ ചാനല്‍ ഇതേ പ്രോഗ്രാമില്‍ ഏതാനും ആഴ്ച മുന്‍പ് വളരെ മോശമായ രീതിയില്‍ ആദിവാസി വിഭാഗത്തിലുള്ളവരെ അപമാനിച്ച് കൊണ്ടും അതോടൊപ്പം തന്നെ വീല്‍ചെയറില്‍ ഇരിക്കുന്ന ആളുകളെ കളിയാക്കിയും സ്‌കിറ്റ് ചെയ്തിരുന്നു അതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു.
ഫേസ്ബുക്കിലും, യൂട്യൂബ് ചാനലുകളിലും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ വന്നിരുന്നു, തുടര്‍ന്ന് ഇവര്‍ ചെയ്തത് എന്താണെന്നാല്‍ വിമര്‍ശനം ഉന്നയിച്ച യൂട്യൂബ് ചാനലുകളില്‍ ഉപയോഗിച്ച ഇവരുടെ വീഡിയോ കോപി റൈറ്റ് വെച്ച് യൂട്യൂബ് ചാനലുകള്‍ പൂട്ടിക്കുകയാണ് ചെയ്തത്.
ചില കോമഡി താരങ്ങള്‍ യൂട്ഊബര്‍ ആയ സ്ത്രീകളെ അവരുടെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും, മോശമായി പെരുമാറുകയും ചെയ്തിരുന്നു, അപ്പോള്‍ ഒന്നും തന്നെ ഈ ചാനലോ, അതിന്റെ അതോരിറ്റിയോ കണ്ടതായി പോലും നടിച്ചില്ല, യാതൊരു തരം ക്ഷമാപണവും നടത്തിയില്ല, അതിന്റെ ആവശ്യം ഉണ്ടെന്ന് അവര്‍ക്ക് തോന്നിയുമില്ല.
അതായത് കേരളത്തില്‍ ഒരു സൂപ്പര്‍താരത്തിന്, അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ലഭിക്കുന്ന ആയിരത്തില്‍ ഒരംശം പരിഗണന,
? സ്ത്രീകള്‍
? ട്രാന്‍സ്ജെന്റഡ്
? ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍
? ആദിവാസികള്‍
? ദളിതര്‍
? തമിഴര്‍
? ഇതരസംസ്ഥാന തൊഴിലാളികള്‍
? അടിസ്ഥാന തൊഴില്‍ ചെയ്യുന്നവര്‍,
തുടങ്ങിയവരെ അപമാനിച്ചാല്‍ ക്ഷമാപണം നല്‍കേണ്ടതില്ല, ഖേദിക്കേണ്ടതില്ല, ഇനിമേല്‍ അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാന്‍ ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് ഇവരുടെ രീതി.
ഇത്തരം എന്റര്‍ടെയ്‌ന്മെന്റ് ചാനലുകള്‍ തമാശ എന്ന ലേബലില്‍ പടച്ചുണ്ടാക്കി വിടുന്ന വംശീയ/ജാതീയ മനോഭാവം നോര്‍മലൈസ് ചെയ്ത് മാര്‍ക്കറ്റ് ഉണ്ടാക്കുന്നത് ബോധപൂര്‍വം തന്നെയാണും പറയുന്നു.
ഇന്നലെ രാത്രിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെയാണ് മോഹന്‍ലാലിനെ നീചമായ രീതിയില്‍ ചാനല്‍ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്.. മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ എതിര്‍പ്പ് മനസ്സിലാക്കി ഫ്‌ളവേഴ്‌സ് ടി വി ഒടുവില്‍ മാപ്പും പറഞ്ഞു. വീഡിയോ പിന്‍വലിക്കുകയും ചെയ്തു. മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിളിച്ച് കളിയാക്കിയെന്നാണ് ആരോപണം
‘ശ്രീകണ്ഠന്‍ നായര്‍ ഫ്ളവേഴ്സ് ചാനലില്‍ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം’ എന്ന് മോഹന്‍ലാല്‍ ഫാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പിലൂടെ വ്യക്തമാക്കി.
Post Your Comments