Latest NewsCinema

നിഷ സാരംഗിന് അമ്മയുടെ പിന്തുണയറിയിച്ച് മമ്മൂട്ടി

കൊച്ചി: ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തൽ നടത്തിയ നടി നിഷയ്ക്ക് പിന്തുണയുമായി അമ്മ, ആത്മ സംഘടന, ഫ്‌ളവേഴ്‌സ് ചാനല്‍’, ഡബ്ല്യൂ.സി.സി എന്നിവർ രംഗത്തെത്തി.അമ്മയുടെ പിന്തുണയറിയിച്ച്‌ മമ്മുട്ടിയാണ് നിഷയെ വിളിച്ചത്. നേരത്തെ നിഷയുടെ വെളിപ്പെടുത്തൽ വന്നതിന് ശേഷം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ നിഷയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ചാനലിന് ഏറ്റവും റേറ്റിങുള്ള സീരിയലില്‍ നിന്ന് നിഷ പോയാല്‍ പിന്നെയത് കാണില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കി.

നടി മാലാ പാര്‍വ്വതിയാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറായി ചാനലും, പിന്തുണയറിയിച്ച്‌ മമ്മൂട്ടിയും വിളിച്ചെന്ന് ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. മാലാ പാർവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

‘നിഷയോട് വീണ്ടും സംസാരിച്ചു. AMMA സപ്പോർട്ട് അറിയിച്ചെന്നും, മമ്മൂക്ക വിളിച്ചെന്നും പറഞ്ഞു. ചാനലിൽ കോംപ്രമൈസ് ടോക്കിന് വിളിച്ചിട്ടുണ്ട്. പോകാൻ ഒരുങ്ങുകയാണെന്നും പറഞ്ഞു. നോക്കട്ടെ. അല്ലേ? നിലപാടിൽ ഉറച്ച് നിൽക്കാൻ പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെ കൂട്ടായ്മയായ സോഷ്യൽ മീഡിയയ്ക്ക് ഒരു വിജയം കൂടി ആഘോഷിക്കാൻ ഇടവരട്ടെ.Saradakutty Bharathikutty, Rijo Kannapilavu,Praju Up,Faqrudheen Panthavoor Faqrudheen. റിപ്പോർട്ടർ ടി.വി,Dool news, IE മലയാളം, അഴിമുഖം തുടങ്ങി ശരിപക്ഷ മാധ്യമങ്ങൾക്ക് അഭിവാദ്യം’

shortlink

Related Articles

Post Your Comments

Related Articles


Back to top button