Latest NewsIndiaNews

പാര്‍ലമെന്റ് അനെക്‌സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടുത്തം

ദില്ലി: ദില്ലിയിലെ പാര്‍ലമെന്റ് അനെക്‌സ് കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. 7 ഫയര്‍ എഞ്ചിനുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Post Your Comments


Back to top button