Latest NewsNewsIndia

ശമ്പള വര്‍ധനയില്ല; തൊഴിലുടമയുടെ 10 ലക്ഷം രൂപ മോഷ്ടിച്ച ജോലിക്കാരന്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി : ശമ്പളം കൂട്ടിനല്‍കാത്തതിനും പരസ്യമായി മര്‍ദ്ദിച്ചതിനും പ്രതികാരമായി ജോലി ചെയ്യുന്ന കമ്പനിയില്‍ മോഷണം നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍.ഒരു നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വിജയ് പ്രതാപ് ദീക്ഷിതാണ് 10 ലക്ഷം രൂപ മോഷ്ടിച്ചത്. പണം മോഷണം പോയ കാര്യം ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്.

ബാര പുള്ള ഫ്‌ളൈ ഓവറിനടുത്ത് വെച്ച് ചിലര്‍ പണം അപഹരിച്ചു എന്ന് ഓഗസ്റ്റ് 13നാണ് ദീക്ഷിത് പോലീസിനെ വിളിച്ചറിയിക്കുന്നത്. ഉച്ചയ്ക്ക് 1.30 ഓടെ തൊഴിലുടമ നിതിനില്‍ നിന്ന് രണ്ട് ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ ചെക്കും ശേഖരിച്ചുവെന്നും കമ്പനി മാനേജര്‍ രമേശ് ഭാട്ടിയയ്ക്ക് പണം കൈമാറിയെന്നും ദീക്ഷിത് പോലീസിനോട് പറഞ്ഞു. ചെക്ക് കൈമാറിക്കിട്ടിയ പണം ഫ്‌ളൈ ഓവറിനടുത്തുവെച്ച് ചിലര്‍ തട്ടിയെടുത്തെന്നാണ് ദീക്ഷിത് പോലീസിനോട് പറഞ്ഞത്.

ദീക്ഷിത് നല്‍കിയ പരാതി പ്രകാരം പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ദീക്ഷിതിന്റെ മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ദീക്ഷിത് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലില്‍ തൊഴിലുടമയോട് പ്രതികാരം ചെയ്യാനാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു.

വളരെക്കാലമായി ജോലി ചെയ്യുകയാണെങ്കിലും ദീക്ഷിതിന് തൊഴിലുടമ ശമ്പളം കൂട്ടിനല്‍കിയിരുന്നില്ലെ ന്നും മാത്രമല്ല ഒരിക്കല്‍ ഇദ്ദേഹത്തെ തൊഴിലുടമ പരസ്യമായി മര്‍ദ്ദിക്കുകയും ഇറക്കിവിടുകയും ചെയ്തതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button