തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിക്കോടി സ്വദേശി മുഹമ്മദ് കോയ (55) ആണ് കൊവിഡ് മൂലം മരിച്ചത്. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് അർബുദ രോഗവുമുണ്ടായിരുന്നു. ഇതോടെ ഇന്ന് മാത്രം കൊവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. തിരുവനന്തപുരം ജില്ലയിൽ നാല് പേരും കാസർകോട് ജില്ലയിൽ രണ്ട് പേരും പത്തനംതിട്ടയില്‍ രണ്ടുപേരും തൃശ്ശൂര്‍, വയനാട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്.
Post Your Comments