Latest NewsKeralaNews

കാലവർഷം, സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്. സെപ്റ്റംബർ ആദ്യ ആഴ്ച വരെ കേരളത്തിൽ കാലവ‍ർഷം ദുർബലമായി തുടരാൻ സാധ്യത. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും. കഴിഞ്ഞാഴ്ച്ച ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ഇപ്പോൾ ജാർഖണ്ഡിനു മുകളിലാണ്. ഇതിന്റെ സ്വാധീനത്തിൽ മധ്യ ഇന്ത്യയിലും കൊങ്കൺ തീരത്തും മഴ തുടരുമെന്നു മുന്നറിയിപ്പിൽ പറയുന്നു. ഈ ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുന മർദ്ദം രൂപം കൊള്ളും. എന്നാൽ ഇത് കേരളത്തിൽ കാര്യമായി ബാധിക്കില്ലെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button