വാഷിങ്ടന്‍ : ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പ്… തങ്ങള്‍ ഇന്ത്യയ്ക്കൊപ്പം , ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബൈഡന്‍. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിലും രാജ്യത്തിനൊപ്പം നില്‍ക്കുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സാധ്യമായതെന്തും ചെയ്യുമെന്നും സ്ഥാനാര്‍ഥി ജോ ബൈഡന്‍. നവംബര്‍ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിനെതിരെ ഡമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബൈഡന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
read also : സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിസാരമല്ല : യുവതിയുടെ കുറിപ്പ് വൈറലാകുന്നു
’15 വര്‍ഷം മുന്‍പ് ഇന്ത്യയുമായുള്ള നിര്‍ണായക ആണവകരാര്‍ ഒപ്പിടുന്നതിനു ഞാനും മുന്നിലുണ്ടായിരുന്നു. യുഎസും ഇന്ത്യയും അടുത്ത സുഹൃത്തുക്കളായാല്‍ ലോകം ജീവിക്കാന്‍ കൂടുതല്‍ സുരക്ഷിതമാകും’- അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കകത്തും അതിര്‍ത്തിയിലുമുള്ള എല്ലാ പ്രശ്‌നങ്ങളും മറികടക്കാന്‍ യുഎസിന്റെ സഹായമുണ്ടാകുമെന്നും ചൈനയുടെയും പാക്കിസ്ഥാന്റെയും പേരെടുത്തു പറയാതെ ബൈഡന്‍ വ്യക്തമാക്കി.
Post Your Comments