ന്യൂഡല്‍ഹി: ഉപഭോക്താക്കളെ ഞെട്ടിച്ച് എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുടെ തീരുമാനം. രാജ്യത്തെ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും ഒരു മാസത്തിനകം നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബറിലോ നവംബറിലോപുതിയ നിരക്ക് വര്‍ധന നടപ്പാക്കുമെന്ന് സിഎന്‍ബിസി-ടിവി 18 ആണ് റിപ്പോര്‍ട്ട് ചെയ്തത്.
Read Also : സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിസാരമല്ല : യുവതിയുടെ കുറിപ്പ് വൈറലാകുന്നു
ഡാറ്റാ കോളിംഗ് പ്ലാനുകളുടെ നിരക്ക് നിലവിലുള്ളതിനേക്കാള്‍ 10 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ഇരു കമ്പനികളും ആലോചിക്കുന്നതെന്നാണ് വിവരം. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍)വുമായി ബന്ധപ്പെട്ട കേസില്‍ ഇരു കമ്പനികള്‍ക്കും കോടതി വന്‍പിഴ ചുമത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാനാണ് താരിഫ് വര്‍ധനയെ കുറിച്ച് ആലോചിക്കുന്നത്. എജിആര്‍ കുടിശ്ശിക സംബന്ധിച്ച പ്രാഥമിക കോടതി വിധി വന്നതിനു പിന്നാലെ എയര്‍ടെലും വോഡഫോണ്‍-ഐഡിയയും താരിഫ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എജിആര്‍ പിഴ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കുകയും ചെയ്തു. കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ 20 വര്‍ഷത്തെ സാവകാശമാണ് എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments