Latest NewsKeralaIndiaNews

മതത്തെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ മതതീവ്രവാദികള്‍ നടത്തിയ കലാപത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു. എഫ്‌ഐആറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ബംഗളൂരു, മതത്തെ നിന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ മതതീവ്രവാദികള്‍ നടത്തിയ കലാപത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ഏകദേശം 50 ലക്ഷം രൂപയുടെ വസ്തുവകകള്‍ കലാപകാരികള്‍ നശിപ്പിച്ചതായി കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു. എഫ്‌ഐആറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിപ്പിച്ചതിന് പുറമേ കലാപകാരികള്‍ വീട് കൊള്ളയടിച്ചതായും എഫ്‌ഐആറില്‍ ശ്രീനിവാസ മൂര്‍ത്തി പറയുന്നു. ആക്രമണങ്ങള്‍ക്കിടെ വീട്ടില്‍ അതിക്രമിച്ച് കയറിയ കലാപകാരികള്‍ വീട്ടില്‍ സൂക്ഷിച്ച് 20 ലക്ഷം രൂപയുടെ ആഭരണങ്ങളും, വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കൊള്ളയടിച്ചതായും ശ്രീനിവാസ മൂര്‍ത്തി വ്യക്തമാക്കി.

കുടുംബവുമൊത്ത് അമ്പലത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടാകുന്നത്. ആരും ഇല്ലാത്ത തക്കം നോക്കി ഏകദേശം 3000 ത്തോളം മതമൗലിക വാദികളാണ് വീടിന് നേരെ ആക്രമണം നടത്തിയത്. കൃത്യമായ ആസൂത്രണം സംഭവത്തിന് പിന്നിലുണ്ട്.

shortlink

Post Your Comments


Back to top button