അബുദാബി : ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി യുഎഇ. ബുര്‍ജ് ഖലീഫയിൽ ഇന്ത്യയുടെ ദേശീയ പതാക പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തിന്റെ കൂടി പ്രഖ്യാപനമായി രാത്രി 8.45നാണ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം ത്രിവര്‍ണമണിഞ്ഞത്. ദുബായ് ഡൗണ്‍ ടൗണില്‍ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യങ്ങള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തിരുന്നു.
Vijayi Vishwa Tiranga Pyara…Jhanda Ooncha Rahe Hamara. Live from Burj Khalifa..tallest building on earth #IndependenceDay2020 @MEAIndia @PMOIndia @IndembAbuDhabi @DDNewslive pic.twitter.com/FwKoajMXI8
— India in Dubai (@cgidubai) August 15, 2020
നേരത്തെ സ്വാതന്ത്ര്യ ദിനത്തില്‍ അഭിനന്ദനമറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ എന്നിവരും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങളയച്ചിരുന്നു
Post Your Comments