ന്യൂഡൽഹി: രാജ്യത്തെ മികച്ച 50 എംഎൽഎമാരുടെ പട്ടികയിൽ ഇടം നേടി വി.ടി. ബൽറാം. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് എന്ന മാഗസിനാണ് രാജ്യത്തെ 3958 എംഎൽഎമാരെ ഉൾപ്പെടുത്തി ഓൺലൈനായി സർവേ നടത്തിയത്. ജനപ്രീതി, പ്രവർത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടൽ, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാൽപര്യം, പ്രതിച്ഛായ, എംഎൽഎ ഫണ്ടിന്റെ ഉപയോഗം, നിയമ സഭയിലെ സാന്നിധ്യം, അവതരിപ്പിച്ച ബില്ലുകൾ ചർച്ച തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് മികച്ച എംഎൽഎമാരെ തിരഞ്ഞെടുത്തത്.
പാലക്കാട് തൃത്താല മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് വി.ടി.ബൽറാം. 3958 ൽ 150 എംഎല്‍എമാരാണ് അവസാന റൗണ്ടിൽ എത്തിയത്. രാജ്യത്താകെ 31 നിയമസഭകളിലായി 4123 എംഎൽഎമാരാണുള്ളത്. വിവിധ കാരണങ്ങള്‍കൊണ്ട് 165 എംഎല്‍എമാരുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
Post Your Comments